ബിജെപി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുകയും വര്‍ഗീയമായി വിഭജിക്കുകയുമാണെന്ന് അഖിലേഷ്

ലക്നോ: ബിജെപി സമൂഹത്തില്‍ വിദ്വേഷം വ്യാപിപ്പിക്കുകയും വര്‍ഗീയമായി വിഭജിക്കുകയുമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ബിജെപിക്ക് വികസനകാര്യത്തിലടക്കം ഒരു അജണ്ടയുമില്ല. എന്നാല്‍ കിംവദന്തി പ്രചരിപ്പിക്കുകയും നുണകള്‍ പറയുകയും തെറ്റായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ ചാരുക എന്നിവ അവര്‍ക്ക് അറിയാമെന്നും അഖിലേഷ് ആരോപിച്ചു.

ബിജെപിയെ ജനങ്ങള്‍ തിരിച്ചറിയുകയും അവരെ പുറംതള്ളുകയും ചെയ്യും. ചിത്രകൂട് ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Top