എകെജി സെന്റർ ആക്രമണം: ജിതിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം :എ കെ.ജി.സെൻറർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെതിരെ കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും കടമ്പകളേറെയാണ്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകൾ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സംഭവം ദിവസം ഉപയോഗിച്ച മൊബൈൽ ഫോണും സ്കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ജിതിൻെറ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

Top