മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റായി എകെജി സെന്റര്‍ മാറി: കെ സുധാകരന്‍

തിരുവനന്തപുരം: ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി സിപിഐഎം അധ:പധിച്ചെന്ന് കെ സുധാകരന്‍. കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്ന് കെ സുധാകരന്‍. പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റ് ആയി എ കെ ജി സെന്റര്‍ മാറുന്നു. അനില്‍കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അദ്ദേഹത്തെ പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്ന് കെ സുധാകരന്‍.

സിപിഐഎമ്മിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ നിന്നുള്ള വെയ്സ്റ്ററുകളെ സിപിഐഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നവെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്തവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.

 

Top