എകെജി സെന്റർ ആക്രമണം: ‘11-ാം ദിവസവും പോലീസ് ഇരുട്ടിൽ തപ്പുന്നു’ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: എളമരം കരീം പി ടി ഉഷയെ ആക്ഷേപിച്ചത് തെറ്റാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ഒരു വ്യക്തിയല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടികൂടാൻ ഇതുവരെ കഴിയാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എകെജി സെന്റർ ആക്രമണം നടന്ന് 11-ാം ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നു മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമായിരുന്നു. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല പക്ഷെ സജി ചെറിയാൻ അപമാനിക്കുകയാണ് ചെയ്‌തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

Top