എ.കെ.ജി സെന്‍റര്‍ ആക്രമണം; അന്വേഷണത്തിൽ പുതു വഴി തേടി പോലീസ്

.കെ.ജി സെന്‍റര്‍ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താൻ പുതിയ വഴിയുമായി പൊലീസ്. ആക്രമണത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം. ആക്രമണത്തെ പിന്തുണച്ചവരുടെ പോസ്റ്റുകൾ ആൺ പ്രധാനമായും നിരീക്ഷിക്കുന്നത്. പോസ്റ്റിട്ടയാളുടെ മൊബൈൽ ഫോൺ എ.കെ.ജി സെന്‍റര്‍ പരിസരത്താണെങ്കില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ് പൊലീസിന്‍റെ ഈ പുതിയ നീക്കം.

എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാത്തത് സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വ്യാപക വിമർശനത്തിനാണ് വിഷയം വഴിവെക്കുന്നത്. നൂറിലേറെ സി.സി.ടി.വി ക്യാമറകളും രണ്ടായിരത്തോളം സ്കൂട്ടറുകളും പരിശോധിച്ചിട്ടും ഒരു തുമ്പുമില്ലാതെ അന്വേഷണം വഴിമുട്ടിയിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം.

Top