എകെജി സെന്റര്‍ ആക്രമണം: ‘പ്രതിയെ പിടികൂടുക തന്നെ ചെയ്യും’ – മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, മുൻകൂട്ടി തീരുമാനിച്ച് നടപ്പാക്കിയതാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം എകെജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എകെജി സെന്റർ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിനും പങ്കുണ്ട്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് ചർച്ചയിലൂടെ
തെളിയിക്കാൻ സാധിച്ചു. ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മുറപടിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

Top