ആകാശ് തില്ലങ്കേരി അറസ്റ്റിൽ; കാപ്പ ചുമത്തും

കണ്ണൂര്‍: ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി. മുഴക്കുന്ന് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ്. 6 മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും. ആകാശിനെ 11.30 ഓടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഹാജരാക്കും. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി.

അറസ്റ്റിന് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകാശും കൂട്ടാളികളും സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് സിപിഎം ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു.

Top