ബോളിവുഡില്‍ നിന്നും ദുല്‍ഖറിന് പിറന്നാള്‍ സമ്മാനവുമായി ആകര്‍ഷ് ഖുറാന

karwan

ജൂലായ് 28ന് പിറന്നാളാഘോഷിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന് സര്‍പ്രൈസ് ഗിഫ്റ്റുമായി ബോളിവുഡ്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാനിന്റെ സംവിധായകന്‍ ആകര്‍ഷ് ഖുറാനയാണ് പിറന്നാള്‍ സമ്മാനം നല്‍കിയത്. ചിത്രത്തിലുടനീളം കാണിക്കുന്ന നീല വാനാണ് ആകര്‍ഷ് ദുല്‍ഖറിന് സമ്മാനമായി നല്‍കിയത്.

ഈ വാന്‍ ദുല്‍ഖറിനു സമ്മാനിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ് ഈ വാന്‍. ഇതിലാണ് ദുല്‍ഖര്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. മറ്റൊന്ന്, വാഹനങ്ങളോടുള്ള ദുല്‍ഖറിന്റെ ഇഷ്ടമാണ്. ഇത് കൂടി ചിന്തിച്ചാണ് ദുല്‍ഖറിന് വാന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ആകര്‍ഷ് ഖുറാന പറഞ്ഞു. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും മിഥിലാ പാല്‍ക്കറുമാണ് അഭിനയിക്കുന്നത്.

Top