ഏക എംഎല്‍എ പാര്‍ട്ടി വിട്ടു; ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അകാലിദള്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ഏക എംഎല്‍എ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ശരോമണി അകാലിദള്‍. ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരോമണി അകാലിദള്‍ ഒറ്റയ്ക്ക് മത്സരിക്കും.

പാര്‍ട്ടിയുടെ കലന്‍വാലിയില്‍ നിന്നുള്ള എംഎല്‍എ ബാല്‍കൗര്‍ സിംഗാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് എംഎല്‍എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ശരിയായില്ലെന്നും ബിജെപി മുന്നണി മര്യാദ പാലിക്കാത്തതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം അവസാനിപ്പിക്കുകയാണെന്നും അകാലിദള്‍ വക്താവ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍ ബി.ജെ.പിയെ പിന്തുണച്ചത് അനുസരിച്ചായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മത്സരിക്കാന്‍ നേരത്തെ ധാരണയായിരുന്നത്.

Top