എൻഡിഎ മുന്നണി വിട്ട് കർഷകർക്കൊപ്പം ശിരോമണി അകാലി ദൾ

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു. കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ  നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തെ പറഞ്ഞിരുന്നു.  ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.

പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും  കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Top