എ.കെ ശശീന്ദ്രന്‍ എലത്തൂരില്‍ മത്സരിക്കും

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് എ.കെ.ശശീന്ദ്രന്‍. എട്ട് തവണ മത്സരിച്ച എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ കലാപവും പ്രതിഷേധവും ഉണ്ടായെങ്കിലും ശശീന്ദ്രന്‍ വീണ്ടും മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും സ്വീകരിച്ചത്.

സംസ്ഥാന സമിതി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക എന്‍സിപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. എലത്തൂര്‍ – എ.കെ.ശശീന്ദ്രന്‍, കുട്ടനാട് സീറ്റില്‍ അന്തരിച്ച തോമസ് കെ ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്, കോട്ടയ്ക്കല്‍ സീറ്റില്‍ എന്‍.എ.മുഹമ്മദ് കുട്ടി എന്നിവരുടെ പേരുകളാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്.

Top