ak sasindran statement

ak sasindran

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍.

എസ്ബിടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതെസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിക്കാണ് ഇതു നല്‍കേണ്ട ഉത്തരവാദിത്തം. പ്രതിസന്ധി തുടരുന്നതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം തെറ്റെന്നു പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോള്‍ സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാര്‍ ആലോചിക്കണം. പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് പണിമുടക്കിയിരുന്നു.ശക്തമായ സമരത്തെതുടര്‍ന്ന് പല സ്ഥലത്തും സര്‍വീസുകള്‍ നടന്നില്ല.

Top