കോഴിക്കോട്ടെ വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കോഴിക്കോട്ടെ മിഠായി തെരുവിലെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കൊവിഡ് വ്യാപന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധം നടത്തരുതെന്നും മന്ത്രി പറഞ്ഞു. ആരോടെങ്കിലുമുള്ള വിരോധമോ പ്രതിഷേധമോ കൊണ്ടല്ല സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജനജീവിതം പഴയഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനോട് ജനങ്ങള്‍ സഹകരിക്കണം. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

Top