ചെക്ക്പോസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, പരിഷ്കാരങ്ങൾ നടത്തുമെന്നും എ കെ ശശീന്ദ്രൻ

പാലക്കാട്‌ : പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ഗതാഗത വകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ. വിജിലൻസിൻ്റെ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ സസ്പെഷൻ ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാളയാർ , ആര്യങ്കാവ് ചെക്ക് പോസ്റ്റുകളും പൂർണ്ണതോതിൽ കംപ്യൂട്ടർ വത്ക്കരിക്കുന്നുണ്ട്. ഇലക്ട്രോണിക് വേയിംഗ് മെഷീൻ സ്ഥാപിക്കുന്ന നടപടികൾ ഇപ്പോൾ നടന്നുവരുന്നുവെന്നും മന്ത്രി അറിയിച്ചു. ഒപ്പം പാലക്കാട് ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലേയും ചെക്ക്പോസ്റ്റുകളിൽ വകുപ്പ് മേലധികാരിയുടെ പരിശോധന കുടുതൽ കർശനമാക്കാനും ഗതാഗത കമ്മിഷണർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Top