Ak Sasindran Back to home in KSRTC Bus

തിരുവനന്തപുരം: ആരോപണമുയർന്ന് മണിക്കൂറുകൾക്കകം ഗതാഗത മന്ത്രി സ്ഥാനം രാജി വയ്ച്ച് മാതൃക കാട്ടിയ എ കെ ശശീന്ദ്രൻ നാട്ടിലേക്ക് മടങ്ങിയത് കെ എസ് ആർ ടി സി ബസിൽ . .

ഭാര്യക്കും മകനും എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനുമൊപ്പം താൻ ഭരിച്ച വകുപ്പിന് കീഴിലെ സാധാരണക്കാരുടെ വാഹനത്തിൽ മടങ്ങുന്ന ശശീന്ദ്രനെ കണ്ട് യാത്രക്കാരും ഒന്നമ്പരന്നു.

അഗ്‌നിശുദ്ധി വരുത്തി മടങ്ങിയെത്തുമെന്ന് എ കെ ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജുഡിഷ്യല്‍ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തില്‍നിന്ന് രാജി വെച്ചിട്ടില്ല. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരും.

മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കും. എലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങളോട് എനിക് വൈകാരികമായി അടുപ്പമാണുള്ളത്. കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി കാര്യമായ ശ്രമങ്ങള്‍ നടത്തി. കെഎസ്ആര്‍ടിസി ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. സ്ഥാപനത്തെ പുനരുദ്ധരിക്കാനായി പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിഞ്ഞാല്‍ എ കെ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം നല്‍കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

Top