തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലിയാണ് മന്ത്രിസഭയിലേക്ക് എകെ ശശീന്ദ്രന്‍ തിരികെയെത്തിയത്. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.
ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും, ഫോണ്‍കെണികേസില്‍ പരാതിക്കാരി പരാതി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.
തുടര്‍ന്ന് എന്‍സിപി സംസ്ഥാന നേതൃത്വം ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി. ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. ശശീന്ദ്രന് പകരക്കാരനായി മന്ത്രിയായ തോമസ് ചാണ്ടി ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.