വയനാട് മുട്ടിലില്‍ നടന്നത് വലിയ വനംകൊള്ളയെന്ന് എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: വയനാട് മുട്ടിലില്‍ നടന്നത് വലിയ വനംകൊള്ളയാണെന്നും നടപടിയുണ്ടാകുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന തോന്നലുള്ളതുകൊണ്ടാണ് പുറത്തു നിന്നുള്ള അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. നടപടി വൈകിയെന്നത് യഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മരം പിടിച്ചെടുത്തതെന്നാണ് അറിയുന്നത്. ഭരണയന്ത്രം മുഴുവനായും ഉദ്യോഗസ്ഥരുടെ കൈയിലായ അവസ്ഥയായിരുന്നു. ഇതാണ് നടപടി വൈകാന്‍ കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനിടെ, മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അദീല അബ്ദുള്ള റവന്യൂ മന്ത്രിക്ക് കൈമാറി. മരംമുറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കളക്ടര്‍ക്ക് കഴിഞ്ഞദിവസം റവന്യൂമന്ത്രി കെ. രാജന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Top