കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെന്ന് ഗാതാഗത മന്ത്രി

മലപ്പുറം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെന്ന് ഗാതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

എല്ലാ മാസവും അവസാന പ്രവൃത്തി ദിവസമാണ് സാധാരണ ശമ്പളം വിതരണം ചെയ്യാറുള്ളത്. എന്നാല്‍ 93 ഡിപ്പോകളില്‍ 46 എണ്ണത്തില്‍ മാത്രമാണ് ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്തിരുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണമായിരുന്നത്. ഫെബ്രുവരി മാസത്തെ മൊത്തം വരുമാനം 166 കോടി രൂപയായിരുന്നു. ശരാശരി വരുമാനം പ്രതിദിനം ആറുകോടിയില്‍ താഴെയും. ഇതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വന്നത്. എന്നാല്‍, പ്രതിസന്ധി ഇപ്പോള്‍ പരിഹരിച്ചിരികക്ുകയാണ്.

Top