കെഎസ് ആര്‍ടിസി പെന്‍ഷന്‍ പ്രായപരിതി ഉയര്‍ത്തേണ്ടി വരുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : കെ എസ് ആര്‍ടിസി പെന്‍ഷന്‍ പ്രായപരിതി ഉയര്‍ത്തേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ നിബന്ധന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും, 3100 കോടി ലോണ്‍ കിട്ടിയതോടെ കെഎസ്ആര്‍ടിസിയിലെ 40 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നും, പലിശയിനത്തില്‍ 2.10 കോടി രുപ കെഎസ്ആര്‍ട്‌സിക്ക് ലാഭിക്കാമെന്നും മന്തി അറിയിച്ചു. ഏപ്രില്‍ 3 മുതല്‍ കെഎസ്ആര്‍ടിസിയ്ക്ക് ലോണ്‍ തുക ലഭ്യമാകും, പലിശയിനത്തില്‍ 2.10 കോടി രുപ കെഎസ്ആര്‍ടിസിയക്ക് ലഭിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top