എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാര്‍;സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്ന്…

തിരുവനന്തപുരം: നിയമസഭയില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ശശീന്ദ്രനെതിരെ ഗണേഷ് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാന്‍ ഗണേഷ് കുമാര്‍ സബ്മിഷന്‍ ഉന്നയിച്ചു. ഇക്കാര്യം അവതരിപ്പിക്കുന്നതിനിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്.

സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും, പൊതുജന മധ്യത്തില്‍ എംഎല്‍എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് ഡിപ്പോകളെ ലാഭത്തിലല്ലാതാക്കി മാറ്റാനാണ്. അങ്ങനെ ഡിപ്പോകള്‍ അടച്ചുപൂട്ടുക എന്ന ലക്ഷ്യമാണ് അതിനു പിന്നിലുള്ളത്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് ആശാസ്യമല്ല. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

Top