ബസുകളുടെ ചട്ടലംഘനം കര്‍ശനമായി നേരിടുമെന്ന് ഗതാഗതമന്ത്രി

Saseendran

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ചട്ടലംഘനം കര്‍ശനമായി നേരിടുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.

ബുക്കിംഗ് ഏജന്‍സികളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും കൊളള നിരക്ക് ഈടാക്കുന്നത് തടയുന്നതിനെക്കുറിച്ച് പഠിക്കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടത്താനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.

ജൂണ്‍ ഒന്നിന് മുമ്പായി എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും തീരുമാനിച്ചു. യത്രക്കാരില്‍ നിന്നും കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

Top