എ.കെ ശശീന്ദ്രനും തോമസ് കെ തോമസും രണ്ടര വര്‍ഷം മന്ത്രിസ്ഥാനം പങ്കിടും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ രണ്ടര വര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

എലത്തൂരില്‍ നിന്നാണ് എ.കെ. ശശീന്ദ്രന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോണ്‍വിളി വിവാദത്തില്‍ 2017-ല്‍ രാജിവെച്ചു. പിന്നീട് കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടില്‍ നിന്നുള്ള എം.എല്‍.എയാണ് തോമസ് കെ. തോമസ്.

 

Top