എ.കെ ബാലന്റെയും വിജയരാഘവന്റെയും ഭാര്യമാര്‍ മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. തരൂരില്‍ നിന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയില്‍ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും

മുന്‍ തൃശ്ശൂര്‍ മേയര്‍ ആയിരുന്നു ഡോ. ബിന്ദു. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട് ഡോ. ബിന്ദു. ഡോ. പി കെ ജമീല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് ഇതാദ്യമാണ്. മന്ത്രിമാര്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും രണ്ട് ടേമില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്നതില്‍ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.

തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെയാണ്. എന്നാല്‍ ജി.സ്റ്റീഫന്റെ പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തില്‍ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാല്‍ സമുദായിക സമവാക്യങ്ങള്‍ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

Top