പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് 95,000 രൂപ നല്‍കുമെന്ന് എ.കെ.ബാലന്‍

ak balan

പാലക്കാട്ട്: പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ രംഗത്ത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

ഒപ്പം, ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റും സൗജന്യമായി നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം, കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടില്‍ നിന്ന് മടങ്ങി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top