കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാലേ പ്രതിയാകൂ; ജലീലിനെ പിന്തുണച്ച് എ കെ ബാലന്‍

തിരുവനന്തപുരം: എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലന്‍. ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ല. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാം. അത് നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ രാജിവയ്ക്കണമെന്ന് പറയുന്നതില്‍ കാര്യമല്ല. അത് ജനാധിപത്യ വ്യവസ്ഥയില്‍ ഇല്ല. ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ അയാള്‍ പ്രതിയാകൂ. ഇവിടെ ജലീലിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ജലീല്‍ തെറ്റ് ചെയ്തതായി അന്വേഷണ സംഘത്തിന് തോന്നിയാല്‍ നടപടി സ്വീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Top