ak balan statement

ak balan

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍.

വിചാരണ നടപടികളില്‍ സര്‍ക്കാരിനും അഭിഭാഷകര്‍ക്കും വീഴ്ചപറ്റിയിട്ടില്ല. കേസുകള്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. സുപ്രീം കോടതിയില്‍ അഭിഭാഷകനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും മന്ത്രി ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കേസുകളില്‍ കുറ്റാരോപിതന് പലപ്പോഴും ആനുകൂല്യം ലഭിക്കാറുണ്ട്.

സൗമ്യ ട്രെയിനില്‍നിന്ന് ചാടുന്നത് കണ്ടുവെന്നാണ് സഹയാത്രികര്‍ മൊഴി നല്‍കിയത്. സൗമ്യയെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാക്ഷികളെ കിട്ടിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Top