കോവിഡ് കാല അനുഭവങ്ങൾ പങ്കുവച്ച് എ കെ ബാലൻ

തിരുവനന്തപുരം : കോവിഡ് 19 ബാധിതനായ സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ. ബാലന്‍. ജനുവരി ആറാം തീയ്യതി രാവിലെ മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആശുപത്രിയിൽ നിന്ന് ലഭിച്ച വിദ്ഗദ ചികിത്സയെ കുറിച്ചും അദ്ദേഹം കുറിപ്പിൽ വിവരിക്കുന്നു. കടുത്ത ചുമ, കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ ക്ഷീണം, ഉറക്കമില്ലായ്മ, രുചി അറിയാന്‍ കഴിയുന്നില്ല എന്നിവയായിരുന്നു ഏറ്റവും അലട്ടിയിരുന്നത്. ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവന്നെങ്കിലും ആന്‍റിജന്‍ ടെസ്റ്റ് 10ാം ദിവസം, 12ാം ദിവസം, 14ാം ദിവസം എല്ലാം പോസിറ്റീവ് തന്നെ.

ആന്‍റിജന്‍ പോസിറ്റീവ് ആയി തുടരുന്നതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നി. 16ാം ദിവസമാണ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയത്. അങ്ങനെ നീണ്ട 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ജനുവരി 23ാം തീയ്യതി ഡിസ്ചാര്‍ജ് ആയെന്നും അദ്ദേഹം കുറിച്ചു.

Top