ആദിവാസികളുടെ ഭൂമിയില്‍ നിന്ന് ഒരാളെ പോലും കുടിയിറക്കില്ലെന്ന് എകെ ബാലന്‍

മലപ്പുറം: മമ്പാട് ആദിവാസികളുടെ ഭൂമിയില്‍ നിന്ന് ഒരാളെ പോലും കുടിയിറക്കില്ലെന്ന് മന്ത്രി എകെ ബാലന്‍.

അത്തരം നീക്കമുണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സംഭവത്തില്‍ മലപ്പുറം ജില്ലാകളക്ടറോട് വിശദീകരണം തേടുമെന്നും എകെ ബാലന്‍ പറഞ്ഞു.

Top