ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടന വിരുദ്ധമെന്ന് മന്ത്രി എ കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമല്ല. ഗവര്‍ണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമല്ലിതെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

Top