സംസ്ഥാനത്തിന്റെ ഇടപെടല്‍ നിയമപരം; മുരളീധരന് എന്തും പറയാമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ സംബന്ധിച്ചുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മന്ത്രി എ കെ ബാലന്‍ രംഗത്ത്. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏജന്‍സിയെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

പൊലീസ് ആക്ട് ഭേദഗതിയില്‍ മാധ്യമങ്ങള്‍ക്കു എതിരെ ഒരു നീക്കവുമില്ലെന്നും അപകീര്‍ത്തി പ്രചരണം തടയാന്‍ മാത്രമാണ് ഭേദഗതിയെന്നും ബാലന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഉപകാരപ്പെടാനാണ് നീക്കമെന്നാണ് വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും നിയമത്തില്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എവിടെ എങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

Top