വി വി വസന്തകുമാറിന്റെ വീട്ടില്‍ മന്ത്രി എ കെ ബാലന്‍ ഇന്ന് സന്ദര്‍ശനം നടത്തും

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വി വി വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശനം നടത്തും. ഇന്ന് രാവിലെ 11.30 നാണ് മന്ത്രിയുടെ സന്ദര്‍ശനം.

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ അറിയിച്ചിരുന്നു.

ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്‍കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകാനാണ് സാധ്യത.

Top