പീഡനപരാതി; പി കെ ശശി കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍

ak balan

പാലക്കാട്: ലൈംഗിക പീഡനപരാതിയില്‍ എം.എല്‍.എ പി കെ ശശി കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍.
പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് മറ്റു നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബാലന്‍ പ്രതികരണം നടത്തിയത്. പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നും പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലന്‍ വ്യക്തമാക്കി.

Top