പാലക്കാട് വികൃത ജീവി മുന്നണിയെന്ന് എ.കെ ബാലന്‍

ak balan

പാലക്കാട്: എല്‍ഡിഎഫിന് പാലക്കാട് 2015 ലേതിനെക്കാളും വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍. യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാടുള്ളത്. 20 പഞ്ചായത്തുകളില്‍ ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുന്നു. എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം. വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. കെഎസ്എഫ്ഇ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടിയും പറഞ്ഞു കഴിഞ്ഞു. തനിക്ക് അതില്‍ വ്യക്തിപരമായ അഭിപ്രായമില്ല. എന്തും പറയാനുള്ള അവകാശമുണ്ട്. ഈ പാര്‍ട്ടിയില്‍ ആരും ഒറ്റപ്പെടില്ല അന്വേഷണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Top