മോട്ടോര്‍ വാഹന ഭേദഗതി നിയമം: കേന്ദ്രം അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന്

പാലക്കാട്: രാജ്യത്ത് പുതുതായി നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രം അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മന്ത്രി എ.കെ ബാലന്‍. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചലുത്താന്‍ എംപിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിഴയില്‍ ഇളവ് വരുത്തുന്നതില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. നിയമത്തിന്റെ ഉളളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്ന തുക ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.

നിലവിലെ നിയമം വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള നിയമം രാജ്യത്ത് നടപ്പിലായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top