ak balan -jishnu’s family

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നല്‍കിയ പത്ത് ലക്ഷം ഔദാര്യമായി നല്‍കിയതല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഭരണസംവിധാനം ഉപയോഗിച്ച് കുടുംബത്തിന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇനിയും അതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം സഖാവ് അശോകന്‍ തിരിച്ച് നല്‍കുമെന്ന് കരുതുന്നില്ല. ജിഷ്ണുവിന്റെ കുടുംബം പാരമ്പര്യമായി കമ്യൂണിസ്റ്റുകാരാണ്. അവര്‍ക്ക് അതില്‍ നിന്നും മാറാന്‍ കഴിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായുന്നു മന്ത്രി ബാലന്‍.

Top