ശബരിമല വിഷയം; സര്‍വ്വകക്ഷി യോഗത്തില്‍ നിയമമന്ത്രി എ.കെ ബാലന്‍ പങ്കെടുത്തില്ല

ak balan

തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തില്‍ നിയമമന്ത്രി എ.കെ ബാലന്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിലേയ്ക്ക് ക്ഷണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയത്തില്‍ 1991 ലെ ഹൈക്കോടതി ഉത്തരവ് തുടരണമെന്ന് എ.കെ ബാലന്‍ പറഞ്ഞിരുന്നു.

ശബരിമല സത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. കക്ഷിനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top