ജേക്കബിന്റെ വേര്‍പാട് കേരളത്തിന്റെ പൊതു മണ്ഡലത്തിന് വലിയ നഷ്ടമാണെന്ന് എ.കെ ബാലന്‍

ak balan

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എം.എം ജേക്കബിന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു. സംഘടനാരംഗത്തും ഭരണരംഗത്തും കഴിവുതെളിയിച്ച കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ ദേശീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്ന് എകെ ബാലന്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ ആദര്‍ശ ആശയങ്ങളോട് നീതിപുലര്‍ത്തിയ പഴയതലമുറയിലെ അവസാനകണ്ണികളിലൊരാളായ ജേക്കബിന്റെ വേര്‍പാട് കേരളത്തിന്റെ പൊതു മണ്ഡലത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top