നായന്മാരെല്ലാം സുകുമാരന്‍ നായരുടെ പോക്കറ്റിലല്ലെന്ന് എ കെ ബാലന്‍

പാലക്കാട്: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍ രംഗത്ത്. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റിയെന്ന് ബാലന്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാല്‍ തെറ്റായ സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന തെറ്റ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും ബാലന്‍ പരിഹസിച്ചു.

 

Top