കെസിബിസി നിലപാടില്‍ ആശങ്കയില്ല,ചെങ്ങന്നൂരില്‍ വിജയിച്ച് കയറാമെന്ന് ബിജെപി കരുതേണ്ട; എകെ ബാലന്‍

ak balan

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എകെ ബാലന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കാന്‍ ഐക്യജനാധിപത്യ മുന്നണിയും ബിജെപിയും എന്ത് കളികളിച്ചാലും നടക്കാന്‍ പോകുന്നില്ല. ത്രിപുര കണ്ട് ചെങ്ങന്നൂര്‍ വിജയിച്ച് കയറാമെന്ന് ബിജെപി കരുതേണ്ടന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനും താമരശേരി രൂപതാ ബിഷപ്പുമായ റെമജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്നും ഇത് വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Top