റിപ്പബ്ലിക് ദിന പരേഡ്‌; നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ അത്ഭുതമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ അത്ഭുതമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നാണ് എ.കെ.ബാലന്‍ പറഞ്ഞത്.

നിയമസഭയുടെ പൊതുവികാരത്തിനൊപ്പമാണ് ഒ.രാജഗോപാലെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. കുറ്റബോധം കൊണ്ടാണ് രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്.

Top