തിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകകക്ഷി സംഘത്തെ അയയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ വിഷയം രാഷ്ട്രീയമായി മാത്രമെ പരിഹരിക്കാന്‍ കഴിയൂ. എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് പലരും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്.
വീരസ്യം പറഞ്ഞ് കാശ്മീരില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ വിഷയം കൈവിട്ടുപോകുമെന്നും കാശ്മീര്‍ യുവാക്കള്‍ക്ക് ഇന്ത്യയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും എ.കെ.ആന്റണി പറഞ്ഞു.