‘കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറി’; മോദി അഴിമതി രഹിത നേതാവെന്നും അനിൽ ആന്റണി

ഡൽഹി: കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനിൽ ആൻറണി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു കോൺഗ്രസിനെ വിമർശിച്ച് കൊണ്ടുള്ള അനിൽ ആൻറണിയുടെ പ്രതികരണം.

ഞാൻ ജനിച്ചത് ഒരു കോൺഗ്രസ് കുടുംബത്തിലാണ്. കോൺഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളർന്നത്. എന്നാൽ, അന്നത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ് പാർട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർട്ടി രാജ്യ താല്പര്യങ്ങളെക്കാൾ കൂടുതൽ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താൽപര്യങ്ങളിൽ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് അനിൽ ആൻറണി വിമർശിച്ചു.

നരേന്ദ്രമോദിയെ പോലെ ജനപ്രിയനായ നേതാവ് ലോകത്തിൽ ഇല്ലെന്നും അനിൽ ആൻറണി പറഞ്ഞു. രാഷ്ട്രത്തിന് വേണ്ടിയാണ് ബിജെപിയിലെ നേതാക്കൾ പ്രവർക്കുന്നത്. ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ മറ്റൊരു ചുവട് വയ്പ്പില്ലെന്നും
അനിൽ ആൻറണി കൂട്ടിച്ചേർത്തു.

Top