ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഭരണാധികാരികള്‍ നടപ്പാക്കുന്നത് ;എ.കെ. ആന്റണി

antony

തിരുവനന്തപുരം: രാജ്യത്ത് പലയിടത്തും ഗോഡ്സെ ക്ഷേത്രങ്ങള്‍ വ്യാപകമാകുകയാണെന്നും ഇതു തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം നേതാവ് എ.കെ. ആന്റണി.

കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് ഗോഡ്സെയുടെ ആദര്‍ശങ്ങളാണെന്നും ആന്റണി കുറ്റപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് രാജ്യത്തെ ഭരണാധികാരികള്‍ നടപ്പാക്കുന്നത്. രാജ്യത്തെ അടിച്ചമര്‍ത്തി ഒന്നാക്കാന്‍ ശ്രമിക്കുന്നു. ബഹുസ്വരതയും മതേതരത്വവും തകര്‍ത്താല്‍ രാജ്യം തകരുമെന്നും ആന്റണി പറഞ്ഞു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച പദയാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Top