ak antony statement about self financing colleges

AK-Antony

കൊച്ചി: സ്വാശ്രയ മാനേജ്‌മെന്റുകള്‍ കൊള്ള നടത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി.

സ്വാശ്രയ, എയ്ഡഡ് മേഖലകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും കേരളത്തില്‍ ആദ്യം ശുചീകരിക്കേണ്ടത് വിദ്യാഭ്യാസ മേഖലയാണെന്നും ആന്റണി പറഞ്ഞു.

കാന്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മഹാരാജാസിലെ സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാ പ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി കുറ്റപ്പെടുത്തി.

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Top