ഇന്ത്യയില്‍ രണ്ടാം വിഭജനം ഉണ്ടാക്കുകയാണ് സംഘ പരിവാര്‍ ശ്രമമെന്ന് എകെ ആന്റണി

antony

കൊച്ചി: ഇന്ത്യയില്‍ രണ്ടാം വിഭജനം ഉണ്ടാക്കുകയാണ് സംഘ പരിവാരെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

ചിലര്‍ രാജ്യത്ത് പുതിയ ചരിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗാന്ധിജിയുടെ സ്ഥാനം കുറഞ്ഞ് പകരം ഗോഡ്‌സേക്ക് അമ്പലങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും ആന്റണി വിമര്‍ശിച്ചു.

ഇന്ത്യ ഭരിക്കുന്നത് ബിജെപിയല്ല, ആര്‍എസ്എസ്സാണെന്നും ആന്റണി വ്യക്തമാക്കി. രാജീവ് ഗാന്ധി ജന്മദിനാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

Top