പിണറായിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്ന് എ കെ ആന്റണി

കൊല്ലം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം മാറണമെന്നു ജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍്ത്തക സമിതി അംഗം എ കെ ആന്റണി. സംസ്ഥാനത്തു കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചു വരും. കൊല്ലം ഡിസിസി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടാന്‍ കഴിയണം. അതിനു വാര്‍ഡു തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും വേണം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ നീണ്ടു പോകുന്നതു നല്ലതിനല്ലെന്നും അത് പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും ആന്റണി വ്യക്തമാക്കി.

Top