ശബരിമല വിഷയം; ബിജെപിയെ വളരാന്‍ സഹായിക്കുന്നത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയെനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി സ്വര്‍ണത്താലത്തില്‍ വെച്ച് ബിജെപിക്ക് നല്‍കിയ ഉപഹാരമാണ് ശബരിമല വിഷയമെന്ന് ചെന്നിത്തല പറഞ്ഞു.

ബിജെപിക്ക് വളരാന്‍ വളമാകുന്നത് മുഖ്യമന്ത്രി തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിക്കെതിരായ പിണറായിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top