കാബിനറ്റ് യോഗം മാറ്റിവെച്ച് മുഖ്യമന്ത്രി പാലായില്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി

antony

പാലാ : കാബിനറ്റ് യോഗം മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ തങ്ങിയിട്ട് കാര്യമില്ലെന്ന് എ.കെ ആന്റണി. ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പാലാ നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമായിരുന്നു യു.ഡി.എഫിന്റെ മഹാസംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
ശബരിമലയെ ഊന്നിയായിരുന്നു സംസാരിച്ചത്. കലഹം അവസാനിപ്പിച്ച് പ്രചാരണത്തിന് എത്തിയ പി.ജെ ജോസഫും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ സംസാരിച്ചിരുന്നു.

Top