രാജ്യം ശിഥിലമാകാതിരിക്കാന്‍ ബഹുസ്വരത കാത്തു സൂക്ഷിക്കണമെന്ന് എ.കെ. ആന്റണി

antony

പാല : ബഹുസ്വരത കാത്തു സൂക്ഷിക്കുക മാത്രമാണ് രാജ്യം ശിഥിലമാകാതിരിക്കാനുള്ള മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിലൂടെ മാത്രമേ ബഹുസ്വരത നിലനിര്‍ത്താനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മതവും ആചാരവും മതിയെന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അപകടകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ആന്റണി പറഞ്ഞു.

കെ.പി.സി സി യുടെ നേതൃത്വത്തില്‍ എം.എം. ജേക്കബിന് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top