അവാര്‍ഡ് വിതരണത്തിലെ വിവാദം കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാമായിരുന്നെന്ന് എ.കെ.ആന്റണി

AK-Antony

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദം കേന്ദ്രസര്‍ക്കാരിന് ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി.

വിവാദം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നും, അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ സാധിക്കില്ലെങ്കില്‍ അക്കാര്യം നേരത്തെ തന്നെ അവാര്‍ഡ് ജേതാക്കളെ അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളില്‍ ഉള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലായിരുന്നു തീരുമാനം മാറ്റിയ വിവരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.

Top